വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി ഇന്ന്‌ നാടിന്‌ സമര്‍പ്പിക്കും

കൊച്ചി : കൊച്ചിയുടെ ഗതാഗതകുരിക്ക്‌ അഴിക്കാനുള്ള വഴിയൊരുങ്ങുന്ന ദേശീയ പാതയിലെ രണ്ട്‌ മേല്‍പ്പാലങ്ങള്‍ ഇന്ന്‌ നാടിന്‌ സമര്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സിങ്‌ വഴി ഇന്ന്‌ രാവിലെ 11 മണിക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഉദ്‌ഘാടനം നിര്‍വ്വഹിക്കും.

മന്ത്രിമാരായ ജി സുധാകരനും, തോമസ്‌ ഐസക്കും പാലത്തിലൂടെ ആദ്യയാത്ര നടത്തും.

ദേശീയ പാതയാണെങ്ങിലും സംസ്ഥാന സര്‍ക്കാര്‍ കിഫ്‌ബി വഴി ഫണ്ട്‌ കണ്ടെത്തിയാണ്‌ പാലം പണി നടത്തിയത്‌. വൈറ്റില മേല്‍പ്പാലത്തിന്‌ 86 കോടി രൂപയും കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്‌ 83 കോടി രൂപയുമാണ്‌ ചിലവഴിച്ചത്‌.

കോട്ടയം , ആലപ്പുഴ, കൊച്ചി നഗരം എന്നിവിടങ്ങളിലേക്കടക്കം ആറോളം നിരത്തുകള്‍ വന്നുകയറുന്ന ജംങ്കഷനാണ്‌ വൈറ്റില. ഈ ഇരുനൂറ്‌ മീററ്റര്‍ ദൂരം കടക്കാന്‍ ഇപ്പോള്‍ ഒരു മണിക്കൂര്‍ വരെ കാത്തിരിക്കേണ്ട ദുരവസ്ഥയാണുള്ളത്‌. ഈ വലിയ കുരിക്കിനാണ്‌ ഇന്നത്തോടെ പരിഹാരമാകുന്നത്‌. സംസ്ഥാന സര്‍ക്കാരിന്റെ വികസനനേട്ടങ്ങളുടെ പട്ടികയില്‍ ഏറെ പ്രാധാന്യത്തോടെ ഉയര്‍ത്തക്കാട്ടാനാകുന്ന പദ്ധതിയാണിത.

Share news
error: Content is protected !!
Scroll to Top