വൈറ്റില,കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നാടിന് തുറന്നുകൊടുത്തു

കൊച്ചി: വൈറ്റില,കുണ്ടന്നൂര്‍ ജങ്ഷനുകളില്‍ നിര്‍മ്മിച്ച മേല്‍പ്പാലങ്ങളിലെ വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. രാവിലെ 9.30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് 11 മണിക്ക് കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി വീഡിയോ കണ്‍ഫ്രന്‍സിലൂടെ നിര്‍വഹിച്ചു. രണ്ട് പാലത്തിനും സമീപം നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായി.

ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഈ പാലങ്ങള്‍ നാടിന് സമര്‍പ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏറെതിരക്കേറിയഗതാഗതകുരുക്കുള്ള ഒരു പ്രദേശമാണ് വൈറ്റില. മണിക്കൂറില്‍ പതിനയ്യായിരത്തിലധികം വാഹനങ്ങള്‍ കടന്നുപോകുന്ന വൈറ്റിലയില്‍ മേല്‍പ്പാലം തുറക്കുന്നതോടെ ഇതിനൊരു പരിഹാരമാകുകയാണ്.

വൈറ്റില മേല്‍പ്പാലം യാഥാര്‍ഥ്യമായതോടെ ദേശീയപാത 66ല്‍ ആലുവ, ആലപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കു മാത്രമല്ല എറണാകുളം നഗരത്തിലേക്കും തൃപ്പുണിത്തുറ ഭാഗത്തേക്കും വൈറ്റില ഹബ്ബിലേക്കുള്ള യാത്ര എളുപ്പമാക്കും.

Share news
error: Content is protected !!
Scroll to Top