മഹാരാഷ്ട്രയില്‍ ആശുപത്രിയില്‍ തീപിടിത്തം: പത്ത്‌ നവജാത ശിശുക്കള്‍ മരിച്ചു

മുംബൈ:  മഹാരാഷ്ട്രയില്‍ ആശുപ്‌ത്രിയില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന്‌ പത്ത്‌ നവജാതശിശുക്കള്‍ മരിച്ചു. ഭണ്ഡാര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഇന്ന്‌ പുലര്‍ച്ചെ രണ്ടരയോടെയാണ്‌ തീപിടിത്തമുണ്ടായത്‌.

നവജാതശിശുക്കളെ കിടത്തിയ ഐസിയുവിലാണ്‌ തീപിടുത്തമുണ്ടായത്‌. മരണനിരക്ക്‌ ഇനിയും ഉയര്‍ന്നേക്കാമെന്നാണ്‌ റിപ്പോര്‍ട്ട്‌.

ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ ആണ്‌ തീപിടിത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. ഏഴു കുട്ടികളെ രക്ഷിച്ചകുകയും ചെയ്‌തിട്ടുണ്ട്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌.

Share news
error: Content is protected !!
Scroll to Top