മലപ്പുറം: പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ തുടങ്ങിയ റിക്രൂട്ടമെന്റ് ഏജന്‍സികള്‍ നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന മലപ്പുറം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 15-01-2021 മുതല്‍ 30 ദിവസം നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ സൗജന്യ കോച്ചിങ് ക്ലാസ്സുകള്‍ (zoom app) സഘടിപ്പിക്കുന്നു.
15-01-2021 ജനുവരി 15 ന് ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന വെബിനാറിലൂടെ തെരഞ്ഞെടുക്കുന്ന 100 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം നല്‍കുന്നത് . താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 13-01-2021 ന് മുമ്പായി മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ ബന്ധപ്പെടേണ്ടതാണ്.




