Section

malabari-logo-mobile

സിനിമ തിയേറ്ററുകളില്‍ 100 ശതമാനം സീറ്റിലും കാണികളെ പ്രവേശിപ്പിക്കാനുള്ള ഉത്തരവ് റദ്ദാക്കി തമിഴ്‌നാട് സര്‍ക്കാര്‍

HIGHLIGHTS : ചെന്നൈ : സിനിമ തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ അനുവദിച്ച ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തതിനെ തുട...

ചെന്നൈ : സിനിമ തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ അനുവദിച്ച ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് സംസ്ഥാനം ഉത്തരവ് റദ്ദാക്കിയത്. മുന്‍പ് 100ശതമാനം സീറ്റിലും പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഇനിമുതല്‍ കേന്ദ്രത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തിയേറ്ററുകളില്‍ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ.

sameeksha-malabarinews

പൊങ്കലിന് മുമ്പ് തിയേറ്ററുകളിലെ 100 ശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന്, നിരവധി സിനിമാ അഭിനേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ആരോഗ്യ വിദഗ്ധരടക്കം രാഗത്തുവന്നു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!