താനൂര്‍ ഹാര്‍ബറില്‍ ഐസ് പ്ലാന്റില്‍ അമോണിയ ചോര്‍ച്ച

താനൂര്‍:താനൂര്‍ ഹാര്‍ബറില്‍ ഐസ് പ്ലാന്റില്‍ അമോണിയ ചോര്‍ച്ച.ഹാര്‍ബറില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് ഐസ് പ്ലാന്റിന്റെ അമോണിയം പൈപ്പിന്റെ മുകളിലേക്ക് സൈഡ് സ്ലാബ് ഇടിഞ്ഞുവീണാണ് പൈപ്പ് പൊട്ടിയത് .പൈപ്പ് പൊട്ടിയതോടെ അമോണിയം പരിസര പ്രദേശങ്ങളില്‍ സ്‌പ്രെഡ് ആവുകയായിരുന്നു. രാവിലെ 9 മണിയോടെ കൂടിയായിരുന്നു സംഭവം.

സംഭവം അറിഞ്ഞ ഉടന്‍ താനൂര്‍ പോലിസ്, താനൂരില്‍ നിന്നും തിരൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യ, വാര്‍ഡ് കൗണ്‍സിലര്‍ പി പി.മുസ്തഫ, വില്ലേജ് ഉദ്യോഗസ്ഥര്‍, ടി.ഡി ആര്‍ എഫ് വളണ്ടിയമാര്‍, മത്സ്യതൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് തേതൃത്തം നല്‍കി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള താണ് കെട്ടിടം.കാലപാഴക്കുള്ള ഈ കെട്ടിടം പൊളിച്ച് മാറ്റി പുതിയത് നിര്‍മ്മിച്ചതിന് ശേഷമെ ഇനി ഐസ് ഫാക്ടറി പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ എന്ന് നട്ടുകാര്‍ പറഞ്ഞു.കെട്ടിടത്തിന്റെ കാലപഴക്കവും മറ്റും അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുകുമെന്ന് നഗരസഭ ചെയര്‍മാന്‍ വ്യക്തമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top