തിരുവനന്തപുരം: വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. പോത്തന്‍കോട് ഇടത്തറ സ്വദേശി ശ്രീകല(61)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മഴയില്‍ കുതിര്‍ന്നിരുന്ന പഴയ വീടിന്റെ ചുമര് ഇടിഞ്ഞുവീണ് അപകടം സംഭവിച്ചത്. ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പഴയ വീടിന്റെ ഒരു ഭാഗം പൂര്‍ണമായും പൊളിച്ചുനീക്കിയിരുന്നില്ല. കഴിഞ്ഞ രണ്ടു ദിവസമായി തിരുവനന്തപുരത്ത് ശക്തമായ മഴയായിരുന്നു. ഈ മഴയില്‍ കുതിര്‍ന്ന അവസ്ഥയിലായിരുന്നു ചുമരുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




