ജോ ബെഡനെ പ്രസിഡന്റായി പ്രഖ്യാപിച്ച് മൈക്ക് പെന്‍സ്

വാഷിംഗ്ടണ്‍: ഏറെ മണിക്കൂറുകള്‍ നീണ്ട വിവാദങ്ങള്‍ക്കും നാടകീയതയ്ക്കും ഒടുവില്‍ ഡെമോക്രാറ്റിക്ക് നേതാവ് ജോ ബൈഡനെ പ്രസിഡന്റായും കമല ഹാരിസിനെ വൈസ് പ്രസിഡന്റായും പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്.

പെന്‍സില്‍വാനിയയിലെയും അരിസോണയിലെയും വോട്ടുകള്‍ക്കെതിരെ ഉയര്‍ന്നുവന്ന എതിര്‍പ്പ് സൈനറ്റും ഹൗസ് ഓഫ് റപ്രസന്റേന്റീവ്‌സും നിരസിച്ചതിനെ തുടര്‍ന്നാണ് ഇലക്ട്രല്‍ വോട്ടുകള്‍ അംഗീകരിച്ചത്.

ട്രംപനുകൂലികള്‍ ക്യാപിറ്റോള്‍ കെട്ടിടത്തില്‍ അതിക്രമിച്ച് കയറി വോട്ടെണ്ണല്‍ തടസപ്പെടുത്തിയിരുന്നു.ഇതിനു പിന്നാലെ അക്രമികളെ പുറത്താക്കിയതിന് ശേഷം അലങ്കോലപ്പെട്ട കെട്ടിടം വൃത്തിയാക്കിയാണ് വോട്ടെണ്ണല്‍ പുനരാരംഭിച്ചത്.

Share news
error: Content is protected !!
Scroll to Top