ചേറൂര്‍ കച്ചേരിമാട് വളവിലെ കാടുകള്‍ വെട്ടി വൃത്തിയാക്കി

ചേറൂര്‍ : ചേറൂര്‍ ടൗണ്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ സംയുക്തമായി, ചേറൂര്‍ കച്ചേരിമാട് വളവിലെ കാടുകള്‍ വെട്ടി വൃത്തിയാക്കി. ഇരു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കടന്ന് പോവാന്‍ ഈ കാടുകളും ഇവിടുത്തെ മാലിന്യവും വളരെയേറെ തടസ്സം സൃഷ്ടിച്ചിരുന്നു. ഇടയ്ക്കിടെ വാഹനാപകടങ്ങളും ഈ പ്രദേശത്ത് പതിവായിരുന്നു.

തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരുന്ന ഈ ഭാഗത്ത് സാമൂഹ്യ വിരുദ്ധര്‍ മദ്യക്കുപ്പികളും കോഴിപ്പാഡ്സും നിക്ഷേപിച്ചത് കാരണം കാല്‍നട യാത്ര പോലും ദുര്‍ഘടമായിരുന്നു.

മജീദ് ചേറൂരിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി. കെ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു. എം. ഹംസ മുഖ്യാതിഥിയായി .ഇ.കെ.ആലി മൊയ്ദീന്‍, കെ. വി. ഉസൈന്‍, വി. പി. കുഞ്ഞി മുഹമ്മദ് ഹാജി,സക്കീറലി കണ്ണേത്ത്, കാളങ്ങാടന്‍ വിജയന്‍,കെ.കുഞ്ഞി മൊയ്ദീന്‍, പുനത്തില്‍ റബു സഫാരി,സാദിഖലി കോയിസ്സന്‍ മുസ്തഫ.കെ.വി, ടി. പി. ഫിറോസ്,ലതീഫ് കണ്ണേത്ത്, ബഷീര്‍ ചാക്കീരി തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top