Section

malabari-logo-mobile

പക്ഷിപ്പനി സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും

HIGHLIGHTS : ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ ഇന്ന് കേന്ദ്രസംഘം സന്ദര്‍ശിക്കും. രോഗം മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതകളെ കുറ...

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ ഇന്ന് കേന്ദ്രസംഘം സന്ദര്‍ശിക്കും. രോഗം മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതകളെ കുറിച്ചാകും സംഘം പരിശോധിക്കുക. പക്ഷിപ്പനി സ്ഥിരീകരിച്ച കരുവാറ്റ, തകഴി, പളളിപ്പാട്, നെടുമുടി മേഖലകളിലാകും കേന്ദ്രസംഘം സന്ദര്‍ശനം നടത്തുക.

നിലവില്‍ കണ്ടെത്തിയ H5 N8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ വൈറസിന് ജനിതക മാറ്റം സംഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

പനി കണ്ടെത്തിയ ഇടങ്ങളിലെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണം തുടരും. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വളര്‍ത്തു പക്ഷികളെ കൊല്ലുന്നത് ഇന്ന് പൂര്‍ത്തിയാകും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!