മുന്‍ മന്ത്രി കെ. കെ .രാമചന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട് : മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

എ. കെ ആന്റണി മന്ത്രിസഭയിലും ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എ.കെ.ആന്റണി മന്ത്രിസഭയില്‍ 1995 മുതല്‍ ഭക്ഷ്യം, പൊതുവിതരണം മന്ത്രിയായിരുന്ന അദ്ദേഹം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ 2004 മുതല്‍ ആരോഗ്യ വകുപ്പ് മന്ത്രിയായായും പ്രവര്‍ത്തിച്ചു.

2006 ജനുവരി 14ന് അദ്ദേഹം സ്ഥാനം രാജിവച്ചു.എഐസിസി അംഗവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു.

 

Share news
error: Content is protected !!
Scroll to Top