അധ്യാപക നിയമനം

പെരിന്തൽമണ്ണ പി.ടി.എം ഗവ.കോളേജില്‍ കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ഹിന്ദി ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. കെമിസ്ട്രി വിഭാഗത്തില്‍ മൂന്നും മറ്റുള്ളവയില്‍ ഓരോ ഒഴിവും വീതമാണുള്ളത്. നെറ്റ്/ പി.എച്ച്.ഡി യോഗ്യത നേടിയ, കോളേജ് വിദ്യാഭ്യാസ വകുപ്പിൻറെ കോഴിക്കോട് മേഖല ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക്  അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ മെയ് 15 നു മുമ്പായി ഓഫീസില്‍ ലഭിക്കണം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 04933 227370.

കൊണ്ടോട്ടി ഗവ. കോളേജില്‍ വിവിധ വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് മെയ് 13 ന് രാവിലെ 10 നും സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലേക്ക് മെയ് 13 രാവിലെ 11 നും കൊമേഴ്സ് വിഭാഗത്തിലേക്ക് മെയ് 13 ഉച്ചയ്ക്ക് 1.30 നും ഹോട്ടല്‍ മാനേജ്‍മെന്റ് വിഭാഗത്തിലേക്ക് മെയ് 14 ന് രാവിലെ 10 നും ടൂറിസം വിഭാഗത്തിലേക്ക് മെയ് 14 രാവിലെ 11 നും കൂടിക്കാഴ്ച നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിൻറെ കോഴിക്കോട് മേഖല ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്  കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gasckondotty.ac.in, ഫോണ്‍: 9207630507

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
error: Content is protected !!
Scroll to Top