Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഫോക്‌ലോര്‍ ശില്പശാല

HIGHLIGHTS : Calicut University News; Folklore workshop

ഫോക്‌ലോര്‍ ശില്പശാല

ഫോക്‌ലോര്‍ ഏറ്റെടുക്കേണ്ട പുതിയകാല ദൗത്യം പ്രധാന വിഷയമാക്കി കാലിക്കറ്റ് സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവകുപ്പും സിഡാര്‍ട്ട് ട്രസ്റ്റും ചേര്‍ന്ന് നടത്തുന്ന ശില്പശാലക്ക് തുടക്കമായി. അഞ്ച് ദിവസം നീളുന്ന പരിപാടി കുറുവിലങ്ങാട് ദേവമാതാ കോളേജിലെ അസോ. പ്രൊഫസര്‍ ജോബിന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. ബി. ശിവകുമാര്‍, ഡോ. സി.കെ. ജിഷ, ഡോ. രാഘവന്‍ പയ്യനാട്, ഡോ. പി. വിജിഷ. എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

ബാലകൃഷ്ണൻ വള്ളിക്കുന്ന് അനുസ്മരണം

ഫോട്ടോ- പ്രമുഖ മാപ്പിള സാഹിത്യ നിരൂപകൻ ബാലകൃഷ്ണൻ വള്ളിക്കുന്നിനെ അനുസ്മരിക്കുന്നതിനായി കാലിക്കറ്റ് സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ചെയർ സംഘടിപ്പിച്ച പരിപാടി സാമൂഹിക നിരീക്ഷകൻ ഡോ. ടി.ടി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.

എം.എസ് സി. കൗൺസലിംഗ് സൈക്കോളജി അസൈൻമെന്റ് സമർപ്പിക്കണം

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) എം.എസ് സി. കൗൺസലിംഗ് സൈക്കോളജി 2014 പ്രവേശനം വിദ്യാർത്ഥികളിൽ ഒന്ന് മുതൽ നാല് വരെ സെമസ്റ്ററുകളിലെ ഇന്റേണൽ പരീക്ഷക്ക് ഹാജരാകാത്തവരും മിനിമം മാർക്ക് ലഭിക്കാത്തവരും നിശ്ചിത വിഷയത്തിൽ ഒരു അസൈൻമെന്റ് സമർപ്പിക്കേണ്ടതുണ്ട്. സി.എച്ച്.എം.കെ. ലൈബ്രറിയിൽ നിന്നുള്ള പ്ലേജിയറിസം റിപ്പോർട്ട് സഹിതമാണ് അസൈൻമെന്റ് നൽകേണ്ടത്. അസൈൻമെന്റ് വിഷയങ്ങളും സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിച്ചവരുടെ വിവരങ്ങളും സി.ഡി.ഒ.ഇ. വെബ്സൈറ്റിൽ ലഭ്യമാണ് ( https://sde.uoc.ac.in/ ). അസൈൻമെന്റ് സി.ഡി.ഒ.ഇയിൽ  സമർപ്പിക്കേണ്ട അവസാന തീയതി മെയ് 15.

ഒറ്റത്തവണ റഗുലർ  സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

എല്ലാ അവസരങ്ങളും നഷ്‌ടമായ 2018 പ്രവേശനം എസ്.ഡി.ഇ. വിദ്യാർഥികൾക്കുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ / പ്രഥമ & അവസാന വർഷ എം.എ. / എം.എസ് സി. / എം.കോം. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷക്ക് മെയ് 31 വരെ അപേക്ഷിക്കാം. ലിങ്ക് മെയ് ഏഴു മുതൽ വീണ്ടും ലഭ്യമാകും.   കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷ

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ ബി.എ. / ബി.കോം. / ബി.ബി.എ. / ബി.എസ് സി. / ബി.എ. അഫ്സൽ-ഉൽ-ഉലമ (CBCSS-UG 2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ബി.എ. മൾട്ടിമീഡിയ (CBCSS-UG) ഏപ്രിൽ 2024 (2021 & 2022 പ്രവേശനം), ഏപ്രിൽ 2023 (2019 & 2020 പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ജൂൺ 19-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!