Section

malabari-logo-mobile

കാപിറ്റോള്‍ കലാപം ; ട്രംപിനെ പുറത്താക്കാന്‍ നീക്കം

HIGHLIGHTS : വാഷിംഗ്ടണ്‍ : രാജ്യത്ത് കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ യു.എസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കാലാവധി തീരും മുന്‍പ് 25-ാം ഭരണഘടനാ ഭേദഗതി പ്രകാര...

വാഷിംഗ്ടണ്‍ : രാജ്യത്ത് കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ യു.എസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കാലാവധി തീരും മുന്‍പ് 25-ാം
ഭരണഘടനാ ഭേദഗതി പ്രകാരം ട്രംപിനെ പുറത്താക്കാന്‍ നീക്കം.സ്പീക്കര്‍ നാന്‍സി പെലോസിയാണ് ട്രംപിനെ നീക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് ആവശ്യപ്പെട്ടത്. കാപിറ്റോള്‍ മന്ദിരത്തിലുണ്ടായ ആക്രമണത്തില്‍ മരണം അഞ്ചായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരനാണ് മരിച്ചത്. രണ്ട് സ്ത്രീകള്‍ അടക്കം നാല് പേര്‍ ഇന്നലെ മരിച്ചിരുന്നു.

അതേസമയം ഡോണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അനിശ്ചിതമായി നീട്ടി. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. 24 മണിക്കൂര്‍ നേരത്തേക്കാണ് നേരത്തെ വിലക്കുണ്ടായിരുന്നത്. ഇത് നീട്ടാന്‍ തീരുമാനിച്ചു എന്നാണ് സക്കര്‍ബര്‍ഗ് അറിയിച്ചത്.ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തു എന്നാണ് ഫേസ്ബുക്ക് പറയുന്നത്.

sameeksha-malabarinews

വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം ഒരു മണിയോടെയാണ് നിയുക്ത പ്രസിഡന്റ് ജോബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായി സമ്മേളിച്ച ഇരുസഭകളുടെയും സംയുക്ത യോഗത്തിലേക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കയറിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!