Section

malabari-logo-mobile

നാടുകാണി-പരപ്പനങ്ങാടി റോഡ്‌; തിരൂരങ്ങാടിയില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നില്ലെന്നും, നിര്‍മ്മാണത്തില്‍ അഴിമതിയെന്നും പരാതി

HIGHLIGHTS : തിരൂരങ്ങാടി ; നാടുകാണി പരപ്പനങ്ങാടി റോഡ്‌ നവീകരണത്തില്‍ കക്കാട്‌ മുതല്‍ പള്ളിപ്പടി വരെയുള്ള ഭാഗത്ത്‌ റോഡ്‌ നിര്‍മ്മാണത്തില്‍ അഴിമതിയെന്നും, കയ്യേറ്...

തിരൂരങ്ങാടി ; നാടുകാണി പരപ്പനങ്ങാടി റോഡ്‌ നവീകരണത്തില്‍ കക്കാട്‌ മുതല്‍ പള്ളിപ്പടി വരെയുള്ള ഭാഗത്ത്‌ റോഡ്‌ നിര്‍മ്മാണത്തില്‍ അഴിമതിയെന്നും, കയ്യേറ്റമൊഴിപ്പിക്കുന്നില്ലെന്നും പരാതിയുമായി നാട്ടകാരും സംയുക്തസമരസമിതിയും രംഗത്ത്‌. ഈ കാര്യത്തില്‍ അന്വേഷണമാരംഭിച്ച്‌ മുഖ്യമന്ത്രി, കളക്ടര്‍, എംഎല്‍എ, വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക്‌ ഇവര്‍ പാരതി നല്‍കി.

കയ്യേറ്റം ഒഴിപ്പിക്കാതെയും, മതിയായ വീതി കൂട്ടാതതെയും, ആവശ്യത്തിന്‌ ഉയര്‍ത്താതെയും,, ഡ്രൈനേജും , ഫൂട്ട്‌പാത്തും, കലുങ്കുപണികളഉം നിര്‍മ്മിക്കാതെയാണ്‌ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്നതെന്നാണ്‌ പരാതി.

sameeksha-malabarinews

ഈ റോഡ്‌ ടാറിങ്ങ്‌ ഒമ്പത്‌ മീറ്ററും, റോഡിന്റെ വീതി ചുരങ്ങിയത്‌ 12 മീറ്ററെങ്ങിലും നിര്‍ബന്ധമായി വേണമെന്ന്‌ തീരുമാനിച്ചിരുന്നു. 12 മീറ്റര്‍ ഇല്ലെങ്ങില്‍ സ്വകാര്യ ഭുമി എറ്റെടുക്കാനും തീരുമാനിച്ചിരുന്നു. ഇക്കാര്യം ഉറപ്പാക്കാന്‍ എംഎല്‍എ പികെ അബ്ദുറപ്പ്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും, കരാറുകാരായ യുഎല്‍എസിസിയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം പിന്നോട്ട്‌ പോകുന്നു എന്ന ആക്ഷേപമാണ്‌ ഇപ്പോള്‍ ഉയരുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!