Section

malabari-logo-mobile

വോട്ടിംഗ് ശതമാനം കുറവ് പത്തനംതിട്ട ജില്ലയില്‍; കഴിഞ്ഞതവണത്തേക്കാള്‍ 10% വോട്ട് കുറഞ്ഞു

HIGHLIGHTS : 10.89 percent less votes in Pathanamthitta, 1,20,826 voters did not reach the booth

പത്തനംതിട്ട: സംസ്ഥാനത്ത് കടുത്ത മല്‍സരം നടന്ന പത്തനംതിട്ടയില്‍ വോട്ടിങ് ശതമാനം കുത്തനെ കുറഞ്ഞു. പത്തനംതിട്ടയില്‍ 2019നെ അപേക്ഷിച്ച് 12,0826 വോട്ടര്‍മാര്‍ ബുത്തിലെത്തിയില്ല. 2019ല്‍ പത്തനംതിട്ട പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 74.24 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ 2024ല്‍ ഗവിയിലെ 379 വോട്ടര്‍സ് ഉള്ള ഒരു ബൂത്തിന്റെ വിവരം കൂടി ലഭിക്കേണ്ട തുണ്ടെങ്കിലും അവസാന കണക്കുകളില്‍ 63.35 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയത്. ആകെയുള്ള 14,29,700 വോട്ടര്‍മാരില്‍ 9,05,727 പേര്‍ വോട്ട് ചെയ്തു.

4,43,194 പുരുഷന്‍മാരും 4,62,527 സ്ത്രീകളും ആറ് ട്രാന്‍സ്ജന്‍ഡറും വോട്ട് രേഖപ്പെടുത്തി. കാഞ്ഞിരപ്പള്ളി – 66.11 ശതമാനവും പൂഞ്ഞാര്‍ – 63.48 ശതമാനവും തിരുവല്ല – 60.52 ശതമാനവും റാന്നി – 60.71 ശതമാനവും ആറന്‍മുള – 61.31 ശതമാനവും കോന്നി – 64.24 ശതമാനവും അടൂര്‍ – 67.46 ശതമാനവും വോട്ട് രേഖപ്പെടുത്തി. പുരുഷന്‍ – 64.86 ശതമാനവും സത്രീകള്‍ 61.96 ശതമാനവും ട്രാന്‍സ്ജെന്‍ഡര്‍- 66.66 ശതമാനവും വോട്ട് രേഖപ്പെടുത്തി. 2019ല്‍ ആകെയുളള 13,82,741 വോട്ടര്‍മാരില്‍ 10,26,553 പേര്‍ വോട്ട് ചെയ്തിരുന്നു. യു ഡി എഫ് സ്ഥാനാര്‍ഥിക്ക് ആകെ പോള്‍ ചെയ്ത വോട്ടിന്റെ 37.08 ശതമാനവും എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന വീണ ജോര്‍ജിന് 32.77 ശതമാനവും എന്‍ ഡി എ സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന് 28.95 ശതമാനവും വോട്ട് ലഭിച്ചിരുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!