Section

malabari-logo-mobile

കടലുണ്ടിയില്‍ സ്ലീപ്പര്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്

HIGHLIGHTS : One dead, several injured after sleeper bus falls downhill in Kadulundi

കോഴിക്കോട്: മണ്ണൂർ പഴയ ബാങ്ക് സ്റ്റോപ്പിനു സമീപം സ്ലീപ്പർ ബസ് മറിഞ്ഞ് ഒരാൾ  മരിച്ചു.

ഇരുപതോളം പേർക്ക് പരിക്കേറ്റു.
.കൊല്ലം കൊട്ടുക്കൽ ആലംകോട് മനു ഭവനിൽ മോഹൻദാസിൻ്റെ മകൻ അമൽ (28) ആണ് മരിച്ചത്.
തിരുവനന്തപുരത്തു നിന്നും ഉടുപ്പിയിലേക്ക് പോകുന്ന കോഹിനൂർ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
 ഫറോക്ക് മണ്ണൂര്‍ വളവ് പൂച്ചേരിക്കുന്നിനും പഴയ ബാങ്ക് സ്റ്റോപ്പിനും ഇടയിലാണ് അപകടം.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.  പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
വലിയ ശബ്ദം കേട്ട് ഓടിയെത്തിയ സമീപ വാസികളും യാത്രക്കാരുമാണ് ആദ്യം രക്ഷാ പ്രവർത്തനം തുടങ്ങിയത്.
നിയന്ത്രണം വിട്ട്ഫൂട്ട്പാത്തും ഇലക്ടിക്ക് പോസ്റ്റുകളും തകർത്ത ബസ്സ് താഴേക്ക് മറിയുകയായിരുന്നു.
    ഫറോക്ക് പോലീസും ഹൈവേ പോലീസും ഫയർ ഫോഴ്സും ഉടൻ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.
ഇലക്ടിക്ക് പോസ്റ്റിലും മരത്തിലും തട്ടി താഴെ കൊക്കയിലേക്ക് മറിയാതിരുന്നത് കാരണം വൻ ദുരന്തം ഒഴിവായി.
ഫയർ ഫോഴ്സ് എത്തി ക്രെയിൻ ഉപയോഗിച്ച് ബസ് പുറത്തെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!