സിവിൽ സർവീസ് പരീക്ഷയിൽ 507ാം റാങ്ക് നേടിയ പി.വി.അബ്ദുൾ ഫസലിനെ പരപ്പനങ്ങാടി റിക്രിയേഷൻ ക്ലബ്ബ് അനുമോദിച്ചു

ഈ വർഷം യു.പി.എസ്.സി നടത്തിയ സിവിൽ സർവീസ് പരീക്ഷയിൽ 507ാം റാങ്ക് നേടിയ പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശി പി.വി.അബ്ദുൾ ഫസലിനെ പരപ്പനങ്ങാടി റിക്രിയേഷൻ ക്ലബ്ബ് അനുമോദിച്ചു.

റിക്രിയേഷൻ ക്ലബ്ബ് പ്രസിഡണ്ട് ഹമീദ് നഹയുടെ അധ്യക്ഷതയിൽ ക്ലബ്ബിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് ഉപഹാരം നൽകി. സെക്രട്ടറി യു.വി.രാജഗോപാലൻ, ഭാരവാഹികളായ നഹീംകോണിയത്ത്, ജമാൽ നാസർ വേളക്കാട്, കെ.ശശികുമാർ, അഷ്റഫ് കഞ്ഞവാസ്, എ കുട്ടിക്കമ്മു, പി.കെ.മുഹമ്മദ് ജമാൽ, പി.വി.അബ്ദുൾ ഗഫൂർ, അബുബക്കർ സിദ്ധീഖ്, കെ.അബ്ദുൾ റഷീദ്, സി.വിജയകൃഷ്ണൻ,അബൂബക്കർ ,ടി.പി.അബ്ദുൾ നാസിർ, വി.മണികണ്ഠൻ എന്നിവർ സംസാരിച്ചു.

പി.വി.അബ്ദുൾ ഫസൽ മറുപടി പ്രസംഗം നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top