Section

malabari-logo-mobile

രാഹുല്‍ ഗാന്ധിക്കെതിരായ ഡി എന്‍ എ പരാമര്‍ശം; പി വി അന്‍വര്‍ എം എല്‍ എയ്ക്കെതിരെ കേസ്

HIGHLIGHTS : DNA reference against Rahul Gandhi; Case against PV Anwar MLA

കോഴിക്കോട് : രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പി വി അന്‍വര്‍ എം എല്‍ എയ്ക്കെതിരെ കേസ്. എറണാകുളം സ്വദേശിയായ അഡ്വ. എം ബൈജു നോയല്‍ മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ച കോടതി നിര്‍ദേശ പ്രകാരമാണ് നാട്ടുകല്‍ പോലീസ് കേസെടുത്തത്.

രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കല്‍ 153 എ(1) വകുപ്പ്, ജനപ്രാധിനിത്യ നിയമ വകുപ്പ് 125 ഉള്‍പ്പെടെ അനുസരിച്ചാണ് കേസെടുത്തത്. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കല്‍ ജാമ്യമില്ലാ വകുപ്പാണ്.

sameeksha-malabarinews

പാലക്കാട്ടെ എടത്തനാട്ടുകാരയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് അന്‍വറിന്റെ വിവാദ ഡി എന്‍ എ പരാമര്‍ശമുണ്ടായത്. രാഹുല്‍ ഗാന്ധി നെഹ്രു കുടും ബാംഗമാണോ എന്നറിയാന്‍ ഡി എന്‍ എ പരിശോധന നടത്തണമെന്നായിരുന്നു പി വി അന്‍വറിന്റെ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!