ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം ;സഭയ്ക്ക് പുറത്ത് പ്രതിഷേധം

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയ പ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്തി പ്രതിപക്ഷം. നയപ്രഖ്യാപനം ബഹിഷ്‌കരിച്ച പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി. സഭ ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുണ്ട്.

ഗവര്‍ണര്‍ സംസാരിക്കുമ്പോള്‍ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് തന്നെ കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും തടസപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഡോളര്‍ കടത്തു കേസില്‍ സംശയത്തിന്റെ നിഴലിലായ സ്പീക്കര്‍ രാജിവെച്ച് പുറത്ത് പോവണമെന്നാവശ്യപ്പെട്ട് ഇറങ്ങി പോയ പ്രതിപക്ഷം സഭയ്ക്ക് പുറത്ത് നിന്ന് പ്രതിഷേധിക്കുകയാണ്.

ഏറെ വെല്ലുവിളികള്‍ നേരിട്ട സര്‍ക്കാരാണിതെന്നും ലോക്ക് ഡൗണ്‍ കാലത്ത് ആരും പട്ടിണികിടക്കാതിരിക്കാന്‍ സര്‍ക്കാരിനായെന്നും തുടങ്ങി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ പറഞ്ഞു.കാര്‍ഷിക നിയമത്തിനെതിരായ ഭാഗവും ഗവര്‍ണര്‍ വായിച്ചു.

 

 

Share news
error: Content is protected !!
Scroll to Top