Section

malabari-logo-mobile

ചെട്ടിപ്പടി, താനൂര്‍ മേല്‍പ്പലാങ്ങളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി ജനുവരി 23 ന്‌ നിര്‍വ്വഹിക്കും

HIGHLIGHTS : പരപ്പനങ്ങാടി; താനൂര്‍ തെയ്യാല, ചെട്ടിപ്പടി റെയില്‍വേ മേല്‍പ്പാലങ്ങള്‍ യാഥാാര്‍ഥ്യമാകുന്നു. ഭൂമി ഏറ്റെടുക്കള്‍ നടപടികള്‍ പൂര്‍ത്തയാക്കി ജനുവരി 23ന്‌...

representaional photo

പരപ്പനങ്ങാടി; താനൂര്‍ തെയ്യാല, ചെട്ടിപ്പടി റെയില്‍വേ മേല്‍പ്പാലങ്ങള്‍ യാഥാാര്‍ഥ്യമാകുന്നു. ഭൂമി ഏറ്റെടുക്കള്‍ നടപടികള്‍ പൂര്‍ത്തയാക്കി ജനുവരി 23ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോകോണ്‍ഫറന്‍സിലൂടെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിക്കും.

കേരളസര്‍ക്കാരിന്റെ നുറിന പരിപാടിയുടെ ഭാഗമായണ്‌ ഇരു മേല്‍പ്പാലങ്ങളും നിര്‍മ്മിക്കുന്നത്‌

sameeksha-malabarinews

36 കോടി രൂപയാണ്‌ ചെട്ടിപ്പടി മേല്‍പാലത്തിന്‌ ചിലവ്‌ കണക്കാക്കുന്നത്‌ 110 സെന്റ്‌ ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്‌.

ഉടമകള്‍ക്ക്‌ കൈമാറാന്‍ നഷ്ടപരിഹാര തുകയായ 12.14 കോടി രൂപ കളക്ടറുടെ അകൗണ്ടിലേക്ക്‌ കൈമാറിയിട്ടുണ്ട്‌. 370 മീറ്റര്‍ നീളമുള്ള മേല്‍പ്പാലത്തിന്‌ 10.15 മീറ്റര്‍ വീതിയാണുള്ളത്‌. ഇതില്‍ ഏഴുമീറ്റര്‍ റോഡും ഒന്നര മീറ്റര്‍ ഫൂട്ട്‌പാത്തും ഉള്‍പ്പെടും,

ചെന്നൈ ആസ്ഥാനമായ എസ്‌പിഎല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനത്തിനാണ്‌ നിര്‍മ്മാണ ചുമതല.
താനര്‍ തെയ്യാല മേല്‍പ്പാലത്തിന്‌ 24 കോടി രൂപയാണ്‌ ചിലവ്‌ വരിക. കിഫ്‌ബി വഴിയാണ്‌ പദ്ധതിക്ക്‌ പണം സ്വരൂപിക്കുന്നത്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!