Section

malabari-logo-mobile

പരപ്പനങ്ങാടി നഗരസഭയില്‍ നേതൃമാറ്റം; പി.പി ഷാഹുല്‍ ഹമീദ് ചെയര്‍മാനാകും

HIGHLIGHTS : Change of leadership in Parappanangady Municipal Corporation PP Shahul Hameed will be the chairman

പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് വിരാമമാകുന്നു. . നിലവിലെ ചെയര്‍മാനായ എ ഉസ്മാന്‍ സ്ഥാനമൊഴിയും. പകരം യൂത്ത്‌ലീഗ് മുനിസിപ്പല്‍ പ്രസിഡന്റും നിലവിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പി.പി ഷാഹുല്‍ ഹമീദ് ചെയര്‍മാനാകും. കഴിഞ്ഞ വ്യാഴാഴ്ച നടന്ന മുസ്ലീം ലീഗ് മുനിസിപ്പില്‍ തല യോഗത്തിലാണ് നേതൃമാറ്റത്തെ കുറിച്ചുള്ള തീരുമാനം കൈക്കൊണ്ടത്. ചെയര്‍മാന്‍ ഉസ്മാന്‍ അമ്മാറമ്പത്ത് ഉംറക്കായി സൗദി അറേബ്യയിലാണ് ഉള്ളത് അദ്ദേഹം മടങ്ങിയെത്തിയ ശേഷമായിരിക്കും നേതൃമാറ്റമുണ്ടാകുക.

പരപ്പനങ്ങാടി പള്ളിച്ചന്റെ പുരയ്ക്കല്‍ ഇബ്രാഹിം സൈനബ ദമ്പതികളുടെ മകനാണ് ഷാഹുല്‍ ഹമീദ്. തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ നിന്ന് ബിരുദവും ചെന്നൈ ന്യൂ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഷാഹുല്‍ ഹമീദ് പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ സഹകരണ കോളേജില്‍ പ്രിന്‍സിപ്പലാണ്. ഭാര്യ ലയാനത്ത്.

sameeksha-malabarinews

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് പ്രധാന കക്ഷിയായ യുഡിഎഫ് വിജയച്ചപ്പോള്‍ തന്നെ ചെയര്‍മാന്‍ സ്ഥാനത്തെ കുറിച്ച് തര്‍ക്കമുണ്ടായിരുന്നു. രണ്ടര വര്‍ഷത്തിന് ശേഷം ഷാഹുല്‍ ഹമീദിനെ നഗരസഭ അധ്യക്ഷനാക്കാം എന്ന ഉറപ്പ് നല്‍കിയിരുന്നു. ഇത് നീണ്ടുപോയതോടെ തീരദേശ മേഖലയിലെ ലീഗ് അണികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതേ തുടര്‍ന്ന്ജില്ലാ നേതൃത്വമടക്കം ഇടപെട്ട് ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കാമെന്ന് ധാരണായാകുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!