Section

malabari-logo-mobile

മതഗ്രന്ഥത്തിന്റെ പേജുകള്‍ കീറിയെന്ന് ആരോപിച്ച് 19കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

HIGHLIGHTS : A 19-year-old man was beaten to death by a mob for allegedly tearing pages of a religious book

ചാണ്ടിഗഡ് ; പഞ്ചാബിലെ ഫിറോസ് പൂരില്‍ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിന്റെ പേജുകള്‍ കീറിയെന്ന് ആരോപിച്ച് 19കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബന്ദല ഗ്രാമത്തിലെ ബ ക്ഷീഷ് സിംഗ് എന്ന കൗമാരക്കാരന്‍ ആണ് ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്.

ഗുരുദ്വാരയുടെ പരിസരത്ത് പ്രവേശിച്ച് ഗ്രന്ഥത്തിന്റെ ചില പേജുകള്‍ കീറിക്കളഞ്ഞ് ആരോപിച്ചാണ് ചിലര്‍ ബക്ഷീഷ്‌സിംഗിനെ ‘ പിടികൂടിയത്. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കവേ ആള്‍ക്കൂട്ടം ഇയാളെ പിടികൂടി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

sameeksha-malabarinews

എന്നാല്‍ ബക്ഷീഷിന് മാനസിക അസ്വസ്ഥമുണ്ടെന്നും അതിനുള്ള ചികിത്സയിലാണെന്നും പിതാവ് പറയുന്നു . പോലീസ് ഇതുവരെ കേസെടുക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് പിതാവിന്റെ പരാതി ‘ എന്നാല്‍ ഗുരുദാര കമ്മിറ്റിയുടെ പരാതിയില്‍ ബക്ഷിഷ് സിംഗിന് എതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!