Section

malabari-logo-mobile

നവജീവന്‍ അഭിനയപ്രതിഭ പുരസ്‌ക്കാരം സന്ദീപ് സതീഷിന്

HIGHLIGHTS : Navjeevan Abhinaya Pratibha Award to Sandeep Satish

പരപ്പനങ്ങാടി:നവജീവന്‍ വായനശാലയുടെ നാലാമത് അഭിനയപ്രതിഭ പുരസ്‌കാരത്തിന് എഴുത്ത് എന്ന നാടകം അവതരിപ്പിച്ച തൃശൂര്‍ സ്വദേശിയായ സന്ദീപ് സതീഷ് അര്‍ഹനായി.
സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരത്തിന് രേവമ്മ പറയുന്നത്
എന്ന നാടകം അവതരിപ്പിച്ച കോഴിക്കോട് സ്വദേശിനി കൗമുദി കളരിക്കണ്ടി
അര്‍ഹയായി.

ശാന്തന്‍ പൂതേരിയുടെ കോമരം എം.ഷാജിയുടെ ബ്ലൂ-ദ കളര്‍ ഓഫ് മാന്‍ ഷാജി പരമേശ്വരന്റെ ദിനേശന്റെ കഥ ജയരാജ് പി കണ്ണൂരിന്റെ ഓന്ത് സായൂജിന്റെ ഭദ്രന്റെ വാള്‍
സുഭാഷ് സുമതി ഭാസ്‌ക്കരന്റെ ആമേന്‍ എന്നിങ്ങനെയാണ് വേദിയില്‍ മത്സരിച്ച മറ്റ് അഭിനേതാക്കളും നാടകങ്ങളും.

sameeksha-malabarinews

റഫീഖ് മംഗലശ്ശേരി, പ്രേമന്‍ മുചുകുന്ന് എന്നിവരായിരുന്നു വിധി നിര്‍ണ്ണയിച്ചത്.
പരപ്പനങ്ങാടിയിലെ ആദ്യകാല നാടക രചയിതാവും സംവിധായകനും അഭിനയേതാവും ഒപ്പം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തകന്‍ നവജീവന്‍ വായനശാലയുടെ ഭാരവാഹി, രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ സജീവ സാന്നിധ്യം കൂടാതെ ഫുട്‌ബോള്‍ പ്രേമിയും കളിക്കാരനും ഒക്കെയായി നാടിന്റെ പ്രിയങ്കരനായ ഉണ്ണിയേട്ടന്‍ എന്നറിയപ്പെട്ടിരുന്ന വി.ശിവശങ്കരന്‍ എന്നവരുടെ സ്മരണാര്‍ത്ഥമാണ് നവജീവന്‍ വായനശാല
NSTFK(navajeevan solo theatre festival of kerala) സംഘടിപ്പിച്ചു കൊണ്ട്
അഭിനയപ്രതിഭയെ തിരഞ്ഞെടുക്കുന്നത്.

NSTFK യുടെ നാലാമത് എഡിഷനാണ് മെയ് 4 ന് ശനിയാഴ്ച പുത്തന്‍പീടിക
യജ്ഞമൂര്‍ത്തി മന്ദിരത്തിന് സമീപം വെച്ചു നടന്നത്.വി.ശിവശങ്കരന്റെ ഭാര്യ കെ.പങ്കജാക്ഷി
എന്നവര്‍ വിജയികളെ പ്രഖ്യാപിക്കുകയും പുരസ്‌ക്കാര വിതരണം നടത്തുകയും ചെയ്തു.
വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി സ്മിത സദാനന്ദന്‍ സ്വാഗതവും കെ.പി മനീഷ് നന്ദിയും പറഞ്ഞു.പ്രേമന്‍ മുചുകുന്ന്
മത്സരത്തില്‍ പങ്കെടുത്ത നാടകങ്ങളെ പ്രതിപാദിച്ച് സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!