Section

malabari-logo-mobile

കൊവിഡ് വാക്‌സിന്‍;സംസ്ഥാനത്ത് രണ്ടാംഘട്ട ഡ്രൈ റണ്‍ പൂര്‍ത്തിയായി

HIGHLIGHTS : covid Vaccine: The second phase of dry run has been completed in the state

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയായി. പതിനാല് ജില്ലകളില്‍ 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തിയത്.

രാവിലെ ഒന്‍പത് മണി മുതല്‍ 11 മണിവരെയായിരുന്നു ഡ്രൈ റണ്‍.വാക്‌സിന്‍ എതുസമയത്ത് എത്തിയാലും കേരളം കൊവിഡ് വാക്‌സിനേഷന് സജ്ജമാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

sameeksha-malabarinews

ആദ്യ ഘട്ടത്തിലേതുപോലെ തന്നെ ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം പങ്കെടുത്തു.ആദ്യ ഘട്ടത്തിലെ ഡ്രൈ റണ്‍ലുണ്ടായ ചെറിയ പോരായിമകള്‍ ഈ ഘട്ടത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്താകെ 3,51,457 പേരാണ് ഇതുവരെ രജസ്റ്റര്‍ ചെയ്തിട്ടുള്ളത്.സര്‍ക്കാര്‍ മേഖലയില്‍ 1,67,084 പേരും സ്വകാര്യ മേഖലയില്‍ 1,84,373 പേരും രജിസ്റ്റര്‍ ചെയ്തവരില്‍ ഉള്‍പ്പെടുന്നത്. വാകിസന്‍ എത്തിയാല്‍ സൂക്ഷിക്കാനായി ജില്ലാ തല വെയര്‍ഹൗസുകള്‍ സജ്ജമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!