Section

malabari-logo-mobile

ബ്രിട്ടനില്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

HIGHLIGHTS : ലണ്ടന്‍ : ജനിതക മാറ്റം സംഭവിച്ച അതിതീവ്ര കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറ...

ലണ്ടന്‍ : ജനിതക മാറ്റം സംഭവിച്ച അതിതീവ്ര കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെയാണ് ഒന്നര മാസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

നാളെ അര്‍ദ്ധരാത്രി മുതല്‍ ഫെബ്രുവരി പകുതി വരെയാണ് നിലവില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.നേരത്തെ തുറന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും.

sameeksha-malabarinews

നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വീട്ടിലിരുന്ന് ചെയ്യാന്‍ സാധ്യമല്ലാത്ത ജോലികള്‍ക്കും ഒറ്റക്കുള്ള വ്യായാമത്തിനും മാത്രമേ ആളുകള്‍ക്ക് പുറത്തിറങ്ങാവൂ.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!