Section

malabari-logo-mobile

സൗദി- ഖത്തര്‍ അതിര്‍ത്തി തുറന്നു

HIGHLIGHTS : റിയാദ് : മൂന്നര വര്‍ഷത്തിന് ശേഷം സൗദി- ഖത്തര്‍ അതിര്‍ത്തി തുറന്നു .കര- വ്യോമ-നാവിക അതിര്‍ത്തികളാണ് തുറന്നത്. ജിസിസി ഉച്ചകോടിക്ക് ഇന്ന് സൗദി വേദിയാ...

റിയാദ് : മൂന്നര വര്‍ഷത്തിന് ശേഷം സൗദി- ഖത്തര്‍ അതിര്‍ത്തി തുറന്നു .കര- വ്യോമ-നാവിക അതിര്‍ത്തികളാണ് തുറന്നത്. ജിസിസി ഉച്ചകോടിക്ക് ഇന്ന് സൗദി വേദിയാവുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കാന്‍ സൗദി തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

2017 ജൂണ്‍ 5നാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ഇതോടെ അതിര്‍ത്തികള്‍ അടച്ചു. മേഖലയുടെ സമാധാനം ലക്ഷ്യം വെച്ചാണ് പുതിയ നീക്കം .

sameeksha-malabarinews

41-ാമത് ഗള്‍ഫ് ഉച്ചകോടിക്ക് ചൊവ്വാഴ്ച സൗദി അറേബ്യയിലെ അല്‍ ഉലയില്‍ തുടക്കമാകും. ഉച്ചകോടിയില്‍ പങ്കെണ്ടുക്കാന്‍ ഖത്തര്‍ അമീറിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ക്ഷണക്കത്ത് അയച്ചിരുന്നു . വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും ഉച്ചകോടി. ഗിന്നസ് റെക്കോഡില്‍ ഇടം നേടിയ അല്‍ഉലാ പുരാവസ്തുകേന്ദ്രത്തിലെ മറായ ഹാളിലാണ് ഉച്ചകോടി നടക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!