ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

നെടുമങ്ങാട് സര്‍ക്കാര്‍ കോളേജില്‍ ഇക്കണോമിക്സ്, ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി, എം.ഫില്‍ കോളേജുകളിലെ അധ്യാപനപരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്.

അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ച ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേരുള്ളവരായിരിക്കണം.

യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ കോളേജില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാക്കണം. എട്ടിന് രാവിലെ 10.30ന് ഇക്കണോമിക്സിലും 11.30 ന് ഗണിതത്തിലും ഉച്ചയ്ക്ക് 1.30ന് ഇംഗ്ലീഷ് വിഭാഗത്തിലും ഇന്റര്‍വ്യൂ നടക്കും.

Share news
error: Content is protected !!
Scroll to Top