പൂങ്ങോട്ടുകുളത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് 6 പേര്‍ക്ക് പരിക്ക്

തിരൂര്‍ : പൂങ്ങോട്ടുകുളത്ത് നിയന്ത്രണം വിട്ട ഇന്നോവ കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് കാര്‍ യാത്രക്കാരായ ആറ് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം.

ലോറി റോഡ് സൈഡില്‍ നിര്‍ത്തിയിട്ടതായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് പോസ്റ്റും കാറിന്റെ മുന്‍ഭാഗവും തകര്‍ന്നു.

കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.ഇവരെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •