ആലപ്പുഴയില്‍ പോലീസുകാര്‍ക്ക് നേരെ ആക്രമണം

ആലപ്പുഴയില്‍ രണ്ടിടത്തായി പോലീസുകാര്‍ക്ക് നേരെ ആക്രമണം. പോലീസുകാരായ സജേഷ് സദാനന്ദന്‍, വിജേഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.കുത്തിയതോട് സ്റ്റേഷനിലെ പോലീസുകാരന്‍ വിജേഷിന് കുത്തേറ്റത് നെഞ്ചിലാണ് .സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കം അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് വിജേഷിന് കുത്തേറ്റത്.

സൗത്ത് പോലീസ് സ്റ്റേഷനിലെ സിവില്‍ ഓഫീസര്‍ സജേഷ് സാനന്ദന് കയ്യില്‍ വെട്ടേറ്റു. വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയപ്പോഴാണ് സജേഷിന് നേരെ ആക്രമണമുണ്ടായത്.

വിജേഷിനെ വണ്ടാനം ആശുപത്രിയിലും സജേഷിനെ ആലപ്പുഴ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

 

Share news
error: Content is protected !!
Scroll to Top