Section

malabari-logo-mobile

സ്വപ്‌നപദ്ധതിയായ ഗെയില്‍ പ്രകൃതിവാതക പൈപ്പലൈന്‍ പദ്ധതി പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

HIGHLIGHTS : ദില്ലി:  കൊച്ചി-മംഗളൂരു ഗെയില്‍ പ്രകൃതിവാതക വിതരണ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. ഇന്ത്യക്ക് സുപ്രധാന ദിനമാണ് ഇന്നെന്ന് പ്...

ദില്ലി:  കൊച്ചി-മംഗളൂരു ഗെയില്‍ പ്രകൃതിവാതക വിതരണ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. ഇന്ത്യക്ക്
സുപ്രധാന ദിനമാണ് ഇന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തെയും കര്‍ണാടകത്തെയും അഭിനനന്ദിച്ചുകൊണ്ട് പ്രതിസന്ധികളെ മറികടക്കാന്‍ എല്ലാവരും ഒരുമിച്ചുനിന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗെയില്‍ പദ്ധതി സംസ്ഥാനത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

 

ഉത്തമമായ ഫെഡറലിസത്തിന് ഉദാഹരണമാണ് ഈപദ്ധതിയെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

ഓണ്‍ലൈന്‍ വഴിയാണ് പ്രധാനമന്ത്രി പദ്ധതി കമ്മീഷന്‍ ചെയ്തത്.
ചടങ്ങില്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദൂരിയപ്പ. ഗവര്‍ണര്‍മാരായ ആരിഫ്മുഹമ്മദ് ഖാന്‍, വാജുഭായി വാല, കേന്ദ്രമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ സംബന്ധിച്ചു.

450 കിലോമീറ്റര്‍ നീളത്തില്‍ ഇരുപതിനായിരം കോടി രൂപയുടെ പദ്ധതിയാണിത്.

2010 സെപ്റ്റംബര്‍ 14ന് വിഎസ് സര്‍ക്കാരിന്‌റെ കാലത്താണ് ഈ പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 40 കിലോമീറ്റര്‍ ദൂരം മാത്രമാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്.സ്ഥമേറ്റെടുക്കല്‍ തടസ്സം മൂലം 2013ല്‍ ഈ പദ്ധതി നിര്‍ത്തിവെക്കുക പോലും ചെയ്തു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ശേഷം ഭുമിയുടെ നഷ്ടപരിഹാരതുക ഇരട്ടിയാക്കുകയും പുതിയ കരാറിലൂടെ പദ്ധതി പുനരാംരഭിക്കുകയും ചെയ്തു. പദ്ധതി പുനരാരംഭിച്ചതോടെ പ്രത്യക്ഷ സമരപരിപാടികളുമായി വെല്‍ഫെയര്‍ പാര്‍ട്ടിയടക്കുള്ള ചില സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ കാണിച്ച ഇച്ഛാശക്തി തന്നെയാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ഇടയാക്കിയത്.

ഈ പദ്ധതി നടപ്പിലാകുന്നതോടെ വാഹനങ്ങള്‍ക്ക് സിഎന്‍ജി ലഭ്യമാക്കാനാകുകയും ഇന്ധന ചിലവ് 20 ശതമാനം കുറയുകയും ചെയ്തു. വ്യവസായ ശാലകള്‍ക്കും വലിയ നേട്ടാമാകും ഈ പദ്ധതി. സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാക്കുന്നതോടെ ഗാര്‍ഹിക ഉപയോഗത്തിനും ഈ പദ്ധതി ഏറെ ഉപയോഗപ്രദമാകും. കേരളത്തിന്റെ നികുതവരുമാനത്തിലും കോടികളുടെ വര്‍ദ്ധന ഈ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാകുന്നതോടെ ഉണ്ടാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!