Section

malabari-logo-mobile

2024ലെ കലാസാഗര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

HIGHLIGHTS : Kalasagar Awards 2024 announced

കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കലാസാഗര്‍ വര്‍ഷം തോറും നല്‍കി വരുന്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ ജന്മദിനമായ മെയ് 28നു കലാമണ്ഡലം നിളാ ക്യാമ്പസില്‍ വെച്ച് നടത്തുന്ന സ്മൃതിസമ്മേളനത്തില്‍ പുരസ്‌കാര സമര്‍പ്പണം നടത്തുന്നതായിരിക്കുമെന്ന് സെക്രെട്ടറി രാജന്‍ പൊതുവാള്‍ അറിയിച്ചു.

വിവിധ കലാമേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ച കലാകാരന്മാരായ കഥകളി വേഷം: കലാനിലയം ഗോപി, സംഗീതം: കലാമണ്ഡലം സുകുമാരന്‍, ചെണ്ട: കോട്ടക്കല്‍ വിജയരാഘവന്‍, മദ്ദളം: മാര്‍ഗി രത്‌നാകരന്‍, ചുട്ടി: മാര്‍ഗി രവീന്ദ്രന്‍ നായര്‍, ഓട്ടന്‍തുള്ളല്‍: രഞ്ജിത് തൃപ്പൂണിത്തുറ, ചാക്യാര്‍കൂത്ത്
: കലാമണ്ഡലം കനക കുമാര്‍, കൂടിയാട്ടം: സരിത കൃഷ്ണകുമാര്‍, മോഹിനിയാട്ടം: കലാമണ്ഡലം കവിത കൃഷ്ണകുമാര്‍, ഭരതനാട്യം: സരിത കലാക്ഷേത്ര, കുച്ചുപ്പുടി: കലാമണ്ഡലം ശ്രീരേഖ ജി നായര്‍, തായമ്പക: ആറങ്ങോട്ടുകര ശിവന്‍, പഞ്ചവാദ്യം തിമില: കല്ലുവഴി ബാബു, മദ്ദളം: കല്ലേകുളങ്ങര ബാബു, ഇടക്ക: തുറവൂര്‍ വിനീഷ് കമ്മത് ആര്‍, ഇലത്താളം : കാട്ടുകുളം ജയന്‍, കൊമ്പ്: തൃപ്പാളൂര്‍ ശിവന്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

sameeksha-malabarinews

കലാപ്രേമികളില്‍ നിന്നുമുള്ള നാമനിര്‍ദ്ദേശപ്രകാരമാണ് പുരസ്‌കൃതരെ തീരുമാനിച്ചിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!