
തൃശൂര്‍: ഭാരതപ്പുഴയില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. ദേശമംഗലം വരവട്ടൂരിലാണ് ദാരുണസംഭവമുണ്ടായത്. നേപ്പാള്‍ സ്വദേശികളുടെ മക്കളുടെ മക്കളായ വിക്രം (16), ശ്രിര്‍ഷ (13) എന്നിവരാണ് മരിച്ചത്. മുങ്ങിപ്പോയ ഇളയ സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.
കുട്ടികളുടെ മാതാപിതാക്കള്‍ പശു ഫാമിലെ ജീവനക്കാരാണ്. പശുവിന് തീറ്റകൊടുക്കാനായി കുട്ടികള്‍ ഭാരതപ്പുഴയുടെ തീരത്ത് പോകാറുണ്ട്. ഇളയസഹോദരന്‍ വെള്ളക്കെട്ടില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ഇരുവരും ശ്രമിക്കുകയായിരുന്നു. സഹോദരന്‍ രക്ഷപ്പെട്ടെങ്കിലും ഇവര്‍ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. അഗ്‌നിശമന സേന നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.
ഭാരതപ്പുഴയില്‍ ഇന്നലെ ഒരു യുവാവ് മുങ്ങിമരിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. 24 മണിക്കൂറിനിടെ മൂന്ന് പേരാണ് മുങ്ങിമരിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



