ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയരവെ വിമാനത്തില്‍ തീ, അടിയന്തരമായി നിലത്തിറക്കി

ബംഗളൂരു: എഞ്ചിനില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് ബംഗളുരു-കൊച്ചി
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. ബംഗളുരു വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. ഇന്നലെ രാത്രി 11.12നായിരുന്നു സംഭവം. പറന്നുയര്‍ന്ന ഉടന്‍ എഞ്ചിനില്‍ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ലാന്‍ഡ് ചെയ്ത ഉടനെ തീ കെടുത്തിയെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഉടന്‍ തന്നെ വിമാനം തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചതോടെ ഒഴിവായത് വന്‍ ദുരന്തം.

179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന് ബംഗളുരു വിമാനത്താവള അധികൃതര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top