
ന്യൂഡല്‍ഹി: ബിജെപി ആസ്ഥാനത്തേക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് ഇന്ന് 12 മണിക്ക്. കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ അറസ്റ്റ് അടക്കം ഉയര്‍ത്തിയാണ് മാര്‍ച്ച്. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, പ്രവര്‍ത്തകര്‍ അടക്കമാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേതൃത്വം നല്‍കുന്ന മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.
സ്വാതി മലിവാളിന് എതിരായ അതിക്രമ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിന് പിന്തുണയുമായാണ് മാര്‍ച്ച്. നേതാക്കളുടെ അറസ്റ്റുകള്‍ എല്ലാം ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനെന്നാണ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും ആരോപണം ഉന്നയിക്കുന്നത്. സ്വാതി മലിവാള്‍ മാര്‍ച്ചില്‍ പങ്കെടുക്കില്ല. സ്വാതിയുടെ അടുത്ത രാഷ്ട്രീയ നീക്കം ഏറെ പ്രധാനപ്പെട്ടതാണ്. ബിജെപിയുടെ ചട്ടുകമായി എന്ന് ആം ആദ്മി തന്നെ ആരോപണം ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ സ്വാതി ബിജെപിയിലേക്ക് പോകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
അതേസമയം ബിഭവ് കുമാറിനെ കെജ്രിവാള്‍ സംരക്ഷിക്കുന്നു എന്നാണ് ബിജെപി ആരോപണം. അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കുമെതിരെ ബിജെപിയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. എഎപി മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ബിജെപി ആസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. കസ്റ്റഡിയിലുള്ള ബിഭവ് കുമാറിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




