താഹ ഫൈസല്‍ കീഴടങ്ങി :സുപ്രീംകോടതിയെ സമീപിക്കുമെന്നും താഹ

കൊച്ചി:  പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യം റദ്ദാക്കിയ താഹ ഫൈസല്‍ കൊച്ചി എന്‍ഐഎ കോടതി മുമ്പാകെ കീഴടങ്ങി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും താഹ പറഞ്ഞു.

താന്‍ മാവോയിസ്റ്റ് പ്രചാരകല്ലെന്നും ഒരു തരത്തിലുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും താഹ പറഞ്ഞു.

അലന്റെയും, താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹരജിയിലാണ് ഇന്നലെ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍ അലന്റെ ജാമ്യം റദ്ദാക്കിയിട്ടില്ല. ഇതേതുടര്‍ന്നാണ് താഹ ഇന്ന് കീഴടങ്ങിയത്. ഒരു വര്‍ഷത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top