Section

malabari-logo-mobile

തുറക്കാനൊരുങ്ങുന്ന സംസ്ഥാനത്തെ തീയേറ്ററുകള്‍ക്ക് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്

HIGHLIGHTS : തിരുവനന്തപുരം : കോവിഡിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ തീയേറ്ററുകള്‍ തുറക്കാനൊരുങ്ങവെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്. ആര...

തിരുവനന്തപുരം : കോവിഡിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ തീയേറ്ററുകള്‍ തുറക്കാനൊരുങ്ങവെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമേ സിനിമ പ്രദര്‍ശനം അനുവദിക്കൂ. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തനസമയം. ഒന്നിടവിട്ട സീറ്റുകളിലേ പ്രവേശനം പാടുള്ളു. സീറ്റുകളുടെ 50 ശതമാനം പേരെയേ പ്രവേശിപ്പിക്കാവൂ. മള്‍ട്ടിപ്ളെക്സുകളില്‍ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളില്‍ പ്രദര്‍ശനം ഒരുക്കണം.

കോവിഡ് ലക്ഷണങ്ങളുള്ളവരെ തിയേറ്ററിലേക്ക് പ്രവേശിപ്പിക്കരുത്.ജീവനക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് ആയിരിക്കണം.ചൊവ്വാഴ്ച മുതലാണ് തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നിയന്ത്രണങ്ങളോടെ തീയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയെങ്കിലും ആവശ്യപ്പെട്ട ഇളവുകള്‍ നല്‍കാതെ തീയേറ്ററുകള്‍ തുറക്കില്ല എന്ന നിലപാടിലാണ് ഉടമകള്‍.

sameeksha-malabarinews

തീയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം നാളെ കൊച്ചിയില്‍ ചേരും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!