Section

malabari-logo-mobile

സൂര്യാഘാതം: കോഴിക്കോട് ജില്ലയില്‍ ചത്തത് 26 പശുക്കളും മൂന്ന് എരുമകളും

HIGHLIGHTS : Sunstroke: 26 cows and three buffaloes died in Kozhikode district

കോഴിക്കോട്:കത്തുന്ന വേനല്‍ചൂടില്‍ സൂര്യാഘാതമേറ്റ് ജില്ലയില്‍ 26 പശുക്കളും മൂന്ന് എരുമകളും ചത്തതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. ജനുവരി മുതലുള്ള കണക്കാണ് ഇതെങ്കിലും ചൂട് കൂടിയ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഭൂരിഭാഗം കാലികളും ചത്തത്. ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളില്‍ കാലികള്‍ ചത്തതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചത്ത പശുക്കളില്‍ കറവയുള്ളവയും ഉള്‍പ്പെടുന്നു.

ഇത് സംബന്ധിച്ച് വെള്ളിയാഴ്ച സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ സൂര്യാഘാതമേറ്റ് ചത്ത കാലി ഒന്നിന് 16400 രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചിരുന്നു.

sameeksha-malabarinews

സൂര്യഘാതമേറ്റ് കാലി ചത്താല്‍ സമീപത്തെ മൃഗാശുപത്രിയില്‍ വിവരം അറിയിക്കുകയും പോസ്റ്റ്മോര്‍ട്ടം നടത്തുകയും വേണം. ഇതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും ചത്ത പശുവിന്റെ ഫോട്ടോയും അടങ്ങിയ അപേക്ഷയാണ് കര്‍ഷകര്‍ ധനസഹായത്തിനായി സമര്‍പ്പിക്കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!