Section

malabari-logo-mobile

ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 16 വയസ്സ്

HIGHLIGHTS : 2004 ഡിസംബറിലെ ക്രിസ്മസ് കഴിഞ്ഞുള്ള രാവ് ലോകജനതക്ക് ഇന്നും മറക്കാനാവില്ല. ക്രിസ്മസ് ആഘോഷങ്ങളുടെ ആലസ്യാം തീരും മുന്‍പ് ഡിസംബര്‍ 26 നായിരുന്നു രാക്ഷസ...

2004 ഡിസംബറിലെ ക്രിസ്മസ് കഴിഞ്ഞുള്ള രാവ് ലോകജനതക്ക് ഇന്നും മറക്കാനാവില്ല. ക്രിസ്മസ് ആഘോഷങ്ങളുടെ ആലസ്യാം തീരും മുന്‍പ് ഡിസംബര്‍ 26 നായിരുന്നു രാക്ഷസ തിരമാലകള്‍ ആഞ്ഞടിച്ചത് . ഇന്ന് ആ ദുരന്തത്തിന് 16 ആണ്ട് തികയുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഞ്ഞടിച്ച സുനാമിത്തിരമാലകള്‍ മൂന്ന് ലക്ഷത്തോളം മനുഷ്യരെയാണ് കൊണ്ട് പോയത്.

ഇന്ത്യ, ഇന്തോന്യേഷ്യ ,ശ്രീലങ്ക ,മാലിദ്വീപ് ,തായ്ലന്‍ഡ് തുടങ്ങി 14 രാജ്യങ്ങളിലായിരുന്നു സുനാമി നാശം വിതച്ചത് .ഇന്തോന്യേഷ്യന്‍ ദ്വീപായ സുമാത്രയിലുണ്ടായ വന്‍ ഭൂകമ്പം ഏഴ് മണിക്കൂറിനുള്ളില്‍ മാനം മുട്ടിയ തിരമാലകളായി മാറുകയായിരുന്നു . വിനോദ സഞ്ചാരികളും മത്സ്യ ബന്ധനത്തിന് പോയവരും തീരദേശ വാസികളും ഭീമന്‍ തിരകളാല്‍ തുടച്ചു നീക്കപ്പെട്ടു.

sameeksha-malabarinews

കേരളത്തില്‍ 236 പേരായിരുന്നു മരണപ്പെട്ടത്. കൊല്ലത്തെ ആലപ്പാടും ആലപ്പുഴയിലും ആറാട്ടു പുഴയിലും സുനാമി വലിയ നാശം വിതച്ചു . കേരളത്തില്‍ കൊല്ലം ജില്ലയിലെ ആലപ്പാടാണ് സുനാമി ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത് .തമിഴ് നാട്ടില്‍ പല തീരദേശ ഗ്രാമങ്ങളും കടലില്‍ അപ്രത്യക്ഷമായി. ഒരായുസ് കൊണ്ട് കെട്ടിപ്പടുത്തതും കാത്ത് സൂക്ഷിച്ചതെല്ലാം കടലമ്മ കൊണ്ടുപോയ ദിവസം ഇന്നും ഭീതിയോടെ ഓര്‍ത്തെടുക്കുന്നു.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!