തിരുവനന്തപുരം: ബ്രിട്ടനില്‍ നിന്ന് എത്തിയ എട്ടുപേര്‍ക്ക് കൊവിഡ് പോസറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് മനസിലാക്കാന്‍ സാമ്പിളുകള്‍ പൂനൈയിലേക്ക് അയച്ചിട്ടുണ്ട്. ഇതെതുടര്‍ന്ന് വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
ജനിതകമാറ്റം സംഭവിച്ച വൈറസിനും നിലവിലെ വാക്‌സിന്‍ ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ജനിതകമാറ്റം സംഭവിച്ച വൈറസ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന വാര്‍ത്ത വരുന്നതിന് മുന്‍പും സംസ്ഥാനത്തേക്ക് എത്തിയവരെയും കര്‍ശന നിരീക്ഷണത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.




