Section

malabari-logo-mobile

കല്‍പകഞ്ചേരിയിലും ചെറിയമുണ്ടത്തും തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്

HIGHLIGHTS : കല്‍പകഞ്ചേരിയിലും ചെറിയമുണ്ടത്തും തെരുവുനായയുടെ ആക്രമണത്തില്‍ 12 വയസുകാരനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം തുവ്വക്കാട്...

കല്‍പകഞ്ചേരിയിലും ചെറിയമുണ്ടത്തും തെരുവുനായയുടെ ആക്രമണത്തില്‍ 12 വയസുകാരനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം തുവ്വക്കാട് നെല്ലാംപറമ്പില്‍, ചെറിയമുണ്ടം എന്നീ പ്രദേശങ്ങളിലാണ് തെരുവു നായയുടെ ആക്രമണമുണ്ടായത്.

മുഹമ്മദ് അഫ്സല്‍ എന്ന പന്ത്രണ്ടുകാരന്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് നായയുടെ കടിയേറ്റത്. ശേഷം നായ വഴിയാത്രക്കാരെയും ആക്രമിച്ചു. പലര്‍ക്കും മുഖത്തുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാരമായി മുറിവേറ്റിട്ടുണ്ട്.

sameeksha-malabarinews

പരുക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.വര്‍ധിച്ച് വരുന്ന തെരുവു നായ ആക്രമണം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളെ സമീപിച്ചിരിക്കുകയാണ് നാട്ടുകാര്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!