Section

malabari-logo-mobile

പാലക്കാട്ട് ദുരഭിമാനക്കൊല ;പ്രണയവിവാഹത്തിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തി

HIGHLIGHTS : പാലക്കാട് : തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പില്‍ യുവാവിനെ വെട്ടിക്കൊന്നു.തേങ്കുറുശ്ശി സ്വദേശി അനീഷാണ്  (27)   വെള്ളിയാഴ്ച വൈകീട്ട് കൊല്ലപ്പെട്ടത്...

പാലക്കാട് : തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പില്‍ യുവാവിനെ വെട്ടിക്കൊന്നു.തേങ്കുറുശ്ശി സ്വദേശി അനീഷാണ്  (27)   വെള്ളിയാഴ്ച വൈകീട്ട് കൊല്ലപ്പെട്ടത് . ദുരഭിമാനക്കൊലയെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മാസം മുന്‍പാണ് അനീഷിന്റെയും ഹരിതയുടെയും വിവാഹം നടന്നത് . പ്രണയ വിവാഹമായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം ഉയര്‍ന്ന ജാതിക്കാരും വലിയ സാമ്പത്തിക നിലയില്‍ ഉള്ളവരായതിനാലും അനീഷിന്റേത് താഴ്ന്ന ജാതിയായതിനാലും വിവാഹത്തിന്‌പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും ഭീഷണിയുണ്ടായിരുന്നു .

sameeksha-malabarinews

അനീഷിന്റെ ഭാര്യയുടെ അമ്മാവനും അച്ഛനും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് അനീഷിന്റെ സഹോദരന്‍ പറഞ്ഞിരുന്നു . പെണ്‍കുട്ടിയുടെ അമ്മാവന്‍ സുരേഷ് , അച്ഛന്‍ പ്രഭുകുമാര്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!