നടന്‍ അനിലിന്റെ അവസാന ഫെയ്സ് ബുക്ക് പോസ്റ്റ് സംവിധായകന്‍ സച്ചിയെക്കുറിച്ച്

നടന്‍ അനിലിന്റെ അവസാന ഫെയ്സ് ബുക്ക് പോസ്റ്റ് സച്ചിയെക്കുറിച്ചായിരുന്നു . മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് സംവിധായകന്‍ സച്ചിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തെ അനുസ്മരിച്ച് ഫെയ്സ് ബുക്കില്‍ കുറിച്ചത് .താന്‍ മരിക്കുവോളം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ കവര്‍ ചിത്രമായി സച്ചിയുടെ ചിത്രമുണ്ടാകും എന്നായിരുന്നു പോസ്റ്റിലെ വരികള്‍.

‘ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബിയിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ .. ഷൂട്ടിനിടയില്‍ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താന്‍ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണില്‍ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ ? ഞാന്‍ പറഞ്ഞു ആയില്ല ആവാം .ചേട്ടന്‍ വിചാരിച്ചാല്‍ ഞാന്‍ ആവാം..സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാന്‍ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാന്‍ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു .’ ഇതായിരുന്നു അനില്‍ അവസാനമായി ഫെയ്സ് ബുക്കില്‍ കുറിച്ചത് .

Share news
error: Content is protected !!
Scroll to Top