കാഞ്ഞങ്ങാട് ഔഫ് കൊലപാതക കേസിലെ ഒന്നാം പ്രതി ഇര്‍ഷാദിനെ യൂത്ത് ലീഗ് ഭാരവാഹിത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫിന്റെ കൊലപാതകക്കേസിലെ ഒന്നാം പ്രതി ഇര്‍ഷാദിനെ യൂത്ത് ലീഗ് ഭാരവാഹിത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യമറിയിച്ചത്. ഔഫിന്റെ കൊലപാതകം സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചിരുന്നു. ഔഫിനെ താനാണ് കുത്തിയതെന്ന് ഇര്‍ഷാദ് കുറ്റം സമ്മതിച്ചിരുന്നു .

കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും. ബുധനാഴ്ച രാത്രിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഔഫിനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കുത്തികൊലപ്പെടുത്തിയത്.

 

Share news
error: Content is protected !!
Scroll to Top