ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; റോബര്‍ട്ട് ലെവന്റോവ്‌സ്‌കി മികച്ച പുരുഷ താരം
സൂറിച്ച് : ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ പുരസ്‌കാരം ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് ബയണ്‍ മ്യൂണിക്കിന്റെ സ്ട്രൈക്കര്‍ പോളണ്ട് താരം റോബര്‍ട്ട് ലെവന്റോവ്‌സ്‌കിക്ക്. അന്തിമപട്ടികയില്‍ ഒപ്പമുണ്ടായിരുന്ന മെസ്സി, ക്രിസ്റ്റ്യാനോഎന്നിവരെ മറികടന്നാണ് ലെവന്റോവ്‌സ്‌കി സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയത് . ഇംഗ്ലണ്ടിന്റെ ലൂസി ബ്രോണ്‍സ് മികച്ച വനിത താരമായി തെരഞ്ഞെടുക്കപ്പെട്ടു. ലിവര്‍പൂര്‍ മാനേജര്‍ യുര്‍ഗന്‍ ക്ലോപ്പ് മികച്ച കോച്ചിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. മികച്ച വനിതാ പരിശീലക ഹോണ്ടിന്റെ കോച്ചായ സറീന വീഗ്മാനാണ്. മികച്ച ഗോളിനുള്ള […]









