കായികം

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം കാള്‍ട്ടന്‍ ചാപ്‌മാന്‍ അന്തരിച്ചു

ബംഗ്ലൂരു:  മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്‌റ്റന്‍ കാള്‍ട്ടന്‍ ചാപ്‌മന്‍ അന്തരിച്ചു. 49 വയസ്സായിരുന്നു, ഇന്ന്‌ രാവിലെ ബാംഗ്ലൂരില്‍ വെച്ചായിരുന്നു അന്ത്യം, ഹൃദയാഘാതത്തെ തുടര്‍ന്നാണ്‌ മരണം സംഭവിച്ചത്‌. കഠിനമായ പുറം വേദനയെ തുടര്‍ന്ന്‌ ഞായറാഴ്‌ച രാത്രിയില്‍ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചിരുന്നു. 1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ടീമില്‍ ചാപ്‌മാന്‍ ഇടം കണ്ടെത്തിയിരുന്നു 97ല്‍ സൗത്ത്‌ ഏഷ്യന്‍ ഫെഡറേഷന്‍ കപ്പ്‌ വിജയിച്ച ടീമംഗമായിരുന്നു ടാറ്റാ ഫുട്‌ബോള്‍ അക്കാദമിയുടെ കണ്ടെത്തലാണ്‌ ചാപ്‌മാന്‍. ഇന്ത്യന്‍ ടീമിലെ എക്കാലത്തേയും മികച്ച ഒരു മധ്യനിരക്കാരനായിരുന്നു […]

കാലിക്കറ്റ്‌ സര്‍വ്വകലാശാല ഫുട്‌ബോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി ഇനി സന്തോഷ്‌ ട്രോഫി താരം ഹംസക്കോയയുടെ പേരില്‍

മലപ്പുറം കാലിക്കറ്റ്‌ സര്‍വ്വകലാശാല ഇന്റര്‍സോണ്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള എവര്‍ റോളിങ്ങ്‌ ട്രോഫി ഇനി മുതല്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍ ഇളയേടത്ത്‌ ഹംസക്കോയയുടെ പേരിലാകുന്നു . അദ്ദേഹം പഠിച്ച തിരൂരങ്ങാടി പിഎസ്‌എംഓകോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടന നല്‍കിയ അപേക്ഷയില്‍ സര്‍വ്വകലാശാല ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചുതുടങ്ങി . ഇന്റര്‍സോണ്‍ ഫുട്‌ബോള്‍ ച്യാമ്പന്‍സ്‌ ട്രോഫി ഇനി മുതല്‍ ഹംസക്കോയ മെമ്മോറിയല്‍ എവര്‍ റോളിങ്‌ ട്രോഫി എന്ന്‌ പേരില്‍ അറിയപ്പെടുക മുന്‍ കാലിക്കറ്റ്‌ യൂണിവേഴസിറ്റി താരമായിരുന്ന ഹംസക്കോയ കഴിഞ്ഞ ജൂണ്‍്‌ മാസം ആറാം തിയ്യതിയാണ്‌ കോവിഡ്‌

ആദ്യ ഐപിഎല്ലില്‍ അര്‍ദ്ധസെഞ്ച്വുറി നേടി എടപ്പാളുകാരന്‍ ദേവദത്ത്‌

ദുബായ്: ‌ മലപ്പുറത്തുനിന്നും ഒരു കന്നിക്കാരന്‍ തന്റെ ഐപിഎല്‍ അരങ്ങേറ്റം പൊളിച്ചിരിക്കുന്നു. ബാംഗ്ലൂര്‍ ചാലഞ്ചേഴ്‌സിന്റെ ഓപ്പണറായി അരങ്ങേറ്റം കുറിച്ച ദേവദത്ത്‌ പടിക്കല്‍ എന്ന ഇരുപതുകാരന്‍ ആദ്യമത്സരത്തില്‍ തന്നെ അര്‍ദ്ധസെഞ്ച്വുറി നേടി . 42 പന്തില്‍ നിന്നും 56 റണ്‍ ഇതില്‍ എട്ട്‌ ബൗണ്ടറികള്‍. എതിരാളികളായ സണ്‍റൈസ്‌ ഹൈദരബാദിന്റെ ബൗളര്‍മാരെ സധൈര്യം പറത്തിച്ച ദേവദത്ത്‌ പടിക്കല്‍ മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയാണ്‌. കര്‍ണാടകക്ക്‌ വേണ്ടി രഞ്‌ജി കളിക്കുന്ന ദേവദത്ത്‌ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ്‌ കാഴ്‌ചവെച്ചത്‌. ദേവദത്തും കുടുംബവും

നെയ്മറിന് വിലക്ക്

പാരീസ് : പിഎസ്ജി താരം നെയമറിന് അടുത്ത രണ്ട് കളികളില്‍ നിന്ന് വിലക്ക്. ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗിലെ രണ്ട് മത്സരങ്ങളില്‍ നിന്നാണ് വിലക്ക് . മാഴ്‌സയുടെ അല്‍വാരോ ഗാണ്‍സാലിസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനാണ് ബ്രസീലിയന്‍ താരം നെയ്മറിനെതിരെ നടപടി. ഈ കളിയില്‍ നെയ്മര്‍ ചുവപ്പ് കാര്‍ഡ് കണ്ടതിനാല്‍ മൂന്ന് കളികളില്‍ പുറത്തിരിക്കേണ്ടി വരും. ബുധനാഴ്ച നടന്ന മാഴ്‌സ- പിഎസ്ജി മത്സരം കൂട്ടയടിയില്‍ കലാശിക്കുകയായിരുന്നു. മത്സരത്തില്‍ നെയ്മറടക്കം അഞ്ചുകളിക്കാര്‍് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി. പിഎസ്ജിയുടെ പ്രതിരോധതാരം ലെയ്വി്‌ന

ബാഡ്‌മിന്റണ്‍ താരം ജ്വാല ഗുട്ടയും തമിഴ്‌നടന്‍ വിഷ്‌ണു വിശാലും വിവാഹിതരാകുന്നു

ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ വനിതാതാരം ജ്വാലാ ഗുട്ടയും തമിഴ്‌ നടനും നിര്‍മ്മിതാവുമായ വിഷ്‌ണു വിശാലുമായുള്ള വിവാഹനനിശ്ചയം ഞായളാഴ്‌ച നടന്നു, ജ്വാലഗുട്ടയും വിഷ്‌ണുവും ട്വിറ്ററിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌. ജ്വാലയുടെ 37ാം പിറന്നാള്‍ ദിനമയാിരുന്നു ഞായറാഴച്‌ രണ്ട്‌ വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. രാക്ഷസന്‍, വെണ്ണില കബഡി കുഴി ,എന്നിവയാണ്‌ വിഷ്‌ണുവിന്റെ ശ്രദ്ദേമായ ചിത്രങ്ങള്‍ വിഷ്‌ണു നേരത്തെ വിവാഹിതനായിരുന്നു. 2018ലാണ്‌ വിവാഹമോചനം നേടിയത്‌ . 2005ല്‍ ജ്വാല ബാഡ്‌മിന്റണ്‍ താരം ചേതന്‍ആനന്ദിനെ വിവാഹം കഴിച്ചിരുന്നു. 2011ലാണ്‌ ഇവര്‍ പിരിഞ്ഞത്‌.

സഹോദരന് കോവിഡ്: മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി നിരീക്ഷണത്തില്‍

ദില്ലി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ക്വാറന്റൈനില്‍ അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ സ്‌നേഹാഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി നിരീക്ഷണത്തില്‍ പോയത്. മുന്‍ ബംഗാള്‍ ക്രിക്കറ്റ് താരവും നിലിവിലെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയന്റ് സക്രട്ടറി കൂടിയായ സ്‌നേഹാഷ് ഗാംഗുലിക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ കൊല്‍ക്കത്തയിലെ ബെല്ലെ വ്യൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഐഎം വിജയനെ പദ്മശ്രീക്ക് നാമനിര്‍ദ്ദേശം ചെയ്തു

ദില്ലി:  ഇന്ത്യന്‍ ഫുട്‌ബോളര്‍ ഐഎം വിജയനെ ഈ വര്‍ഷത്തെ പദ്മശ്രീ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തു. ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് വിജയന്റെ പേര് നിര്‍ദ്ദേശിച്ചത്. 2003ല്‍ വിജയന് അര്‍ജുന അവാര്‍ഡ് നല്‍കിയിരുന്നു. 66 മത്സരങ്ങളില്‍ ഇന്ത്യയുടെ ജേഴ്‌സിയണിഞ്ഞ അദ്ദേഹം 40 രാജ്യാന്തര ഗോളുകള്‍ നേടിയിട്ടുണ്ട് 1989ലാണ് ആദ്യം വിജയന്‍ ഇന്ത്യക്ക് വേണ്ടി കളിച്ചത്. രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും വേഗതയേറിയ ഗോളുകളില്‍ ഒന്നു വിജയന്റെ പേരിലാണ്. ഭൂട്ടാനെതിരെ സാഫ് ഗെയിംസില് കളി തുടങ്ങി 12 സെക്കന്റിനുള്ളില്‍ ഇദ്ദേഹം ഗോള്‍

മുന്‍ ക്രിക്കറ്റ് താരത്തിന്റെ മരണം;മകന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കേരള മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും എസ്ബിഐയില്‍ ഡിജിഎമ്മും ആയിരുന്ന കെ. ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഇദേഹത്തിന്റെ മകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

error: Content is protected !!
Scroll to Top