മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം കാള്‍ട്ടന്‍ ചാപ്‌മാന്‍ അന്തരിച്ചു

ബംഗ്ലൂരു:  മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്‌റ്റന്‍ കാള്‍ട്ടന്‍ ചാപ്‌മന്‍ അന്തരിച്ചു. 49 വയസ്സായിരുന്നു, ഇന്ന്‌ രാവിലെ ബാംഗ്ലൂരില്‍ വെച്ചായിരുന്നു അന്ത്യം, ഹൃദയാഘാതത്തെ തുടര്‍ന്നാണ്‌ മരണം സംഭവിച്ചത്‌. കഠിനമായ പുറം വേദനയെ തുടര്‍ന്ന്‌ ഞായറാഴ്‌ച രാത്രിയില്‍ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചിരുന്നു.

1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ടീമില്‍ ചാപ്‌മാന്‍ ഇടം കണ്ടെത്തിയിരുന്നു 97ല്‍ സൗത്ത്‌ ഏഷ്യന്‍ ഫെഡറേഷന്‍ കപ്പ്‌ വിജയിച്ച ടീമംഗമായിരുന്നു

ടാറ്റാ ഫുട്‌ബോള്‍ അക്കാദമിയുടെ കണ്ടെത്തലാണ്‌ ചാപ്‌മാന്‍. ഇന്ത്യന്‍ ടീമിലെ എക്കാലത്തേയും മികച്ച ഒരു മധ്യനിരക്കാരനായിരുന്നു അദ്ദേഹം.

97-98 സീസണില്‍ എഫ്‌സി കൊച്ചിക്കുവേണ്ടി ഐഎം വിജയന്‍, ജോപോള്‍ അഞ്ചേരി, രാമന്‍ വിജയന്‍ എന്നിവരോടൊപ്പം കളിച്ചിട്ടുണ്ട്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •