കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍: ബി.എഡ്., എം.എഡ്. അപേക്ഷാ തീയതി നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ 2020-21 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്., ബി.എഡ്. സ്പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയേഡ്) എം.എഡ്. കോഴ്സുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 17-ന് വൈകീട്ട് 5 മണി വരെ ദീര്‍ഘിപ്പിച്ചു. നിലവില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ സ്വയം തിരുത്തല്‍ വരുത്തുന്നന്നതിനും പുതിയ കോളേജ് ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുമുള്ള സൗകര്യം ഒക്ടോബര്‍ 17 വരെ ലഭ്യമാണ്. തിരുത്തല്‍ വരുത്തിയതിനു ശേഷമുള്ള അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്തു സൂക്ഷിക്കേണ്ടതാണ്.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2020 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍, സി.യു.സി.എസ്.എസ്., എം.എസ്.സി. അപ്ലൈഡ് ജിയോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഒക്ടോബര്‍ 27 വരെ അപേക്ഷിക്കാം.

ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല പത്താം സെമസ്റ്റര്‍ ബി.ആര്‍ക്ക് ജൂലൈ 2020 പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് ഒക്ടോബര്‍ 27 വരെ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാകും.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.ടെക് നാനോസയന്‍സ് ആന്റ് ടെക്നോളജി 2019 നവംബര്‍ റഗുലര്‍/സപ്ലമെന്ററി, നാലാം സെമസ്റ്റര്‍ എം.ടെക് നാനോസയന്‍സ് ആന്റ് ടെക്നോളജി മാര്‍ച്ച് 2020 പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിഴ കൂടാതെ ഒക്ടോബര്‍ 20 വരേയും 170 രൂപ പിഴയോടു കൂടി ഒക്ടോബര്‍ 21 വരേയും ഫീസ് അടച്ച് ഒക്ടോബര്‍ 23 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.കോം. ഓണേഴ്സ് (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്നോളജി പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 4, 5 തീയതികളില്‍ നടക്കും.

 

Share news
error: Content is protected !!
Scroll to Top