തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അറബിക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കൊറോണ സ്പെഷ്യല്‍ റിസര്‍ച്ച് ജേണല്‍ കാലിക്കൂത്തിന്റെ പ്രകാശനവും കൊറോണ സാഹിത്യം എന്ന വിഷയത്തില്‍ അന്തര്‍ദേശീയ സെമിനാറും സംഘടിപ്പിച്ചു. ജേണല്‍ പ്രകാശനം സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു.
ഷാര്‍ജ യൂണിവേഴ്സിറ്റി പ്രൊഫസര്‍ അബ്ദുല്‍ സമീ അല്‍ അനീസ്, പ്രമുഖ കവി ഡോ. ശിഹാബ് ഗാനിം യു.എ.ഇ., ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് മലേഷ്യ പ്രൊഫസര്‍ ഇബ്രാഹിം അഹ്മദ് അല്‍ ഫാരിസി, യമന്‍ യുവ എഴുത്തുകാരി ശദ അല്‍ ഖത്തീബ്, അറബ് കവി അന്‍വര്‍ അബ്ദുള്ള അല്‍ ഫള്ഫരി, കനേഡിയന്‍ അറബ് കവി അബ്ദുല്‍ വഹാബ് റാജി, അല്‍ തളാമുന്‍ മാഗസിന്‍ എഡിറ്റര്‍ അബ്ദുല്‍ ഹഫീദ് നദ്വി, എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.


വകുപ്പു മേധാവി ഡോ. അബ്ദുള്‍ മജീദ് ഇ. അദ്ധ്യക്ഷത വഹിച്ച പ്രകാശന ചടങ്ങില്‍ ഡോ. മുഹമ്മദ് റിയാസ് കെ.വി., ജേണല്‍ പ്രത്യേക പതിപ്പ് പരിചയപ്പെടുത്തി. ഡോ. മുഹമ്മദ് ഹനീഫ പി. സ്വാഗതവും ഡോ. മുനീര്‍ ജി.പി. നന്ദിയും പറഞ്ഞു.