ഖുശ്‌ബു ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു

ദില്ലി  ;നടിയും ഇന്ത്യന്‍ നാഷനനല്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ വക്താവുമായിരുന്ന ഖുശ്‌ബു ബിജെപിയില്‍ ചേര്‍ന്നു. ദില്ലയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളുടെ സാനിദ്ധ്യത്തിലാണ്‌ ഖുശ്‌ബു അംഗത്വം സ്വീകരിച്ചത്‌. രാജ്യത്തെ ശരിയായ ദിശയിലേക്ക്‌ നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ ഒരാള്‍ ആവിശ്യമാണെന്ന്‌ താന്‍ തിരിച്ചറിഞ്ഞെന്നായിരുന്നു അംഗത്വം സീകരിച്ചതിന്‌ ശേഷമുള്ള ഖുശ്‌ബുവന്റെ ആദ്യ പ്രതികരണം.
കോണ്‍ഗ്രസ്സിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെക്കുകയാണെന്ന്‌ കാണിച്ച്‌ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക്‌ നേരത്തെ ഖുശ്‌ബു കത്തയിച്ചിരുന്നു. ഇതിന്‌ പിന്നാലെ കോണ്‍ഗ്രസ്‌ ഇവരെ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്‌തതായി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരാഴ്‌ച മുമ്പ്‌ വരെ നരേന്ദ്രന മോദിയെ വിമര്‍ശിച്ചിരുന്ന ആളാണ്‌ ഇപ്പോല്‍ ബിജെപിയില്‍ പോയി അംഗത്വമടെുത്തിരിക്കുന്നത്‌ എന്ന്‌ തമിഴ്‌നാട്‌ പിസിസി പ്രസിഡന്റ്‌ ദിനേശ്‌ ഗുണ്ടുറാവു പ്രതികരിച്ചു. അവര്‍ പാര്‍ട്ടി വിട്ടത്‌ തമിഴ്‌നാട്ടില്‍ ഒരുതരത്തിലും കോണ്‍ഗ്രസ്സിനെ ബാധിക്കില്ലെന്നും ദിനേശ്‌ പറഞ്ഞു. 2014 ലില്‍ ആണ്‌ ഖുശ്‌ബു ഡിഎംകെ വിട്ട്‌ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •